Tuesday, 5 January 2016

സീറോ മലബാർ സഭാ മക്കളുടെ ദെനഹാ തിരുനാൾ ആഘോഷം
ദെനഹാ എന്ന സുറിയാനി വാക്കിന്റെ അർഥം ഉദയം, പ്രകാശം എന്നൊക്കെയാണ്. മിശിഹായുടെ മനുഷ്യത്വൊത്തിൽ പരിശുദ്ധ ത്രിത്വൊം പ്രകാശിതമാകുന്നു. അത് സംഭവിച്ചതോ നമ്മുടെ കർത്താവീശോ മിശിഹായുടെ യോർദ്ദാനിലെ മാമോദീസായിലും. മിശിഹാ യോർദ്ദാൻ നദിയിൽ ഇറങ്ങി ജലത്താൽ ഉള്ള മാമോദീസാ സ്വീകരിച്ചതിനെ അനുസ്മരിച്ചു കൊണ്ട് ദെനഹാ തിരുന്നാളിൽ ആഖോഷമായ റംശാ നമസ്കാരത്തിനു ശേഷം സങ്കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് കുളത്തിലോ മറ്റെതെങ്കിലും ജലാശയത്തിലോ ഇറങ്ങി ആചാരക്കുളി , ( രാക്കുളി പെരുന്നാൾ ) നടത്തുന്ന പതിവ് നമുക്കിടയിൽ ഉണ്ടായിരുന്നു . പാലായിലെ രാക്കുളി പെരുന്നാൾ ഇന്നും നസ്രാനികൾക്കിടയിൽ പ്രശസ്തം ആണല്ലോ . മിശിഹാ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് ഉദ്ഖോഷിക്കുന്ന പിണ്ടി പെരുന്നാൾ എന്ന ആഖോഷമാണ് സഭയിൽ ഉടനീളം പ്രചാരത്തിൽ വന്നതും ഇന്നും വ്യാപകമായി നിലവിൽ ഉള്ളതുമായ ആഘോഷം . ഈ ആധുനിക കാലത്തും മാതൃകാ നസ്രാണി പള്ളികളിലും ഭവനങ്ങളിലും യാമ പ്രാർത്ഥനയോടു ബന്ധപ്പെടുത്തി ഈ ആഘോഷം നടത്തുന്നത് നസ്രാണി സഭയുടെ പൈതൃക സംരക്ഷണത്തിനു മികച്ച ഒരു ഉദാഹരണം തന്നെ ആണ് . ജനുവരി അഞ്ചാം തിയതി നസ്രാണികൾ റംശായിക്ക് മുമ്പായി തന്നെ മനോഹരമായി ദീപാലങ്കാരം നടത്തുന്നു . ഏകദേശം അഞ്ചു അടിയോളം നീളമുള്ള വാഴ പിണ്ടി അതിന്റെ പുറം പോളകൾ നീക്കി ഭംഗിയാക്കിയ ശേഷം പള്ളിയിലോ വീടിന്റെയോ മുറ്റത്ത് നന്നായി ഉറപ്പിക്കുക. ആ പിണ്ടിയിൽ മണചിരാതുകളോ തിരികളോ സജ്ജീകരിക്കണം . പിണ്ടിയുടെ മുകളിൽ മധ്യത്തിൽ ആയി ഉയർത്തെഴുന്നേറ്റ ഈശോ മിശിഹായുടെ പ്രതീകമായ മാർ തോമാ സ്ലീവാ സ്ഥാപിക്കണം . സ്ലീവായുടെ ചുറ്റിലുമുള്ള മൂന്നു തിരികൾ കാർമ്മികന് കത്തിക്കാനായി ക്രിമീകരിചിരിക്കണം. മൻചിരാതുകൾ കൊണ്ടോ തിരികൾ കൊണ്ടോ പള്ളിയും വീടും പരിസരവും ഉചിതമായി അലങ്കരിക്കുന്നു . ഈ ആഘോഷം എല്ലാം തന്നെയും ഭക്തിയോടെ അർപ്പിക്കുന്ന സന്ധ്യാ പ്രാർത്ഥന അഥവാ റംശായോട് ചേർത്തായിരിക്കണം നടത്തേണ്ടത് .
സാധിക്കുന്നവർ എല്ലാവരും പള്ളിയിലെ ചടങ്ങിൽ ഭക്തിപൂർവ്വം പങ്കു ചേരുന്നു . ശേഷം വീടുകളിലും ആഖോഷിക്കുന്നു . പളളിയിൽ നിന്ന് വന്ന ശേഷം കുടുംബ നാഥൻ പ്രാർത്ഥന മുറിയിലെ കെടാ വിളക്കിൽ നിന്നും ദീപം പകർന്ന് കുടുംബാങ്ങൾക്ക് ഒപ്പം പ്രദക്ഷിണ ഗീതം ( എൽ പയ്യാ ഗീതം ) ആലപിച്ചുകൊണ്ട് പിണ്ടിയിലും ശേഷം പരിസരങ്ങളിലും ഉള്ള ദീപങ്ങൾ തെളിക്കുന്നു.
ലോകത്തിന്റെ പ്രകാശമായ ഈശോയുടെ ദെനഹാ തിരുന്നാളിൽ നമ്മുടെ മനവും ഹൃദയവും വീടുകളും സ്ഥാപനങ്ങളും പള്ളിയും പ്രകാശിതമാക്കുന്ന എന്നത് തികച്ചും യുക്തമാണ് .

Wednesday, 12 March 2014

A REFLECTION ON MOTHER MARY


1. "ഈ തവണ നീ നോമ്പെടുക്കുന്നുണ്ടോ?!!"
പലരും ചോദിക്കുന്നതു കേട്ടിട്ടില്ലേ. 
നോമ്പിനേക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളിലൊന്ന്. 
നോമ്പെടുക്കുന്നതു ഞനോ നീയൊ അല്ല, തിരുസഭയാണ്‌. തിരുസഭ ഒരു ശരീരമാണെന്നൊർക്കണം. പ്രായശ്ചിത്തം ചെയ്യുന്നതും വിശുദ്ധീകരിക്കപ്പെടുന്നതും ആ ശരീരമാണ്‌. നീ നോമ്പെടുക്കുന്നില്ലെങ്കിൽ ആ ശരീരത്തിന്റെ ഭാഗമല്ല എന്നർത്ഥം! 
'എന്റെ ത്യഗവും ഞാൻ സമ്പാദിക്കുന്ന പുണ്യവും' എന്നതു സഭാത്മക വിശ്വാസമല്ല. 
തിരുസഭയിൽ വിശുദ്ധിയുടെ സമ്പത്തിന്റെ വലിയ നിക്ഷേപമുണ്ട്‌. പ. മറിയത്തിന്റെയും എല്ലാ രക്തസാക്ഷികളുടെ യും സകല വിശുദ്ധരുടെയും ത്യാഗത്തിന്റെ ശേഖരമാണത്‌. നമ്മുടെ നോമ്പും പ്രയശ്ചിത്തവും ആ വലിയ നിധിയിൽ ചേർത്തു വയ്ക്കുന്നു എന്നു മാത്രം. പക്ഷെ തിരികെ നാമെല്ലാവരും ആ വലിയ പ്രസാദവര സമ്പത്തിന്റെ വലിയ പ്രതിഭലം സ്വീകരിക്കുന്നു. ഈ വലിയ രക്ഷാകര സമ്പത്താണു നാം നമ്മുടെ ചെറിയ ഈ നോമ്പിലൂടെ സമ്പാദിക്കുന്നത്‌ എന്നൊർക്കണം.
ഞാൻ നോമ്പെടുക്കതിരിക്കുമ്പൊഴും ആ ശരീരത്തിന്റെ ഭാഗമാകയാൽ അനേകരുടെ ത്യാഗതിന്റെ ഫലം ഞാനും സ്വീകരിക്കുന്നുണ്ടെന്നു ലജ്ജയൊടെ ഓർക്കെണമേ.
ഇനിയൊരിക്കലും "നീ നോമ്പെടുക്കുന്നുണ്ടൊ എന്നു ചോദിക്കതിരിക്കട്ടെ", അതൊരു പേഴ്സണൽ കര്യം എന്ന അർത്ഥത്തിൽ!
2. "ഓ.. എന്റെ നോമ്പൊക്കെ ഇടയ്ക്കുവച്ചു മുറിഞ്ഞു പോയിന്നേ!"
പലരും പറഞ്ഞു കേട്ടിട്ടുണ്ട്‌. അറിയാതെയോ മറ്റൊ ഒരിക്കൽ നോമ്പു ലംഘിച്ചു പോയി എന്നതു നോമ്പു അവസാനിപ്പിക്കാനുള്ള ലൈസൻസല്ല! നോമ്പു അങ്ങനെ നഷ്ടപ്പെട്ടു പോകുന്ന ഒരു സാധനവുമല്ല. വന്നുപോയ തെറ്റു തിരുത്തി വീണ്ടും മുൻപോട്ടു പോവുകയാണു വേണ്ടതു
3. "നോമ്പെടുക്കുമ്പോൾ എനിക്കു ഏറ്റവും ഇഷ്ടമുള്ളവയാണു ഞാൻ ഉപേക്ഷിക്കേണ്ടതു"
ഇതു പൂർണമായും ശരിയല്ല!
നേരത്തെ പറഞ്ഞതു പോലെ നോമ്പിനു സഭാത്മക മാനമാണുള്ളത്‌. സഭ നിഷ്കർഷിക്കുന്ന വിധത്തിലും രീതിയിലുമാണു നാമും നോമ്പിൽ പങ്കു ചേരേണ്ടത്‌. കാരണം നോമ്പെടുക്കുന്ന ക്രിസ്തു ശരീരത്തിലെ അംഗങ്ങളാണു നാം.
ഉദാഹരണത്തിനു: സ്ഥിരം വെജിറ്റേറിയനായ ഒരാൾ ഒരു പരിഹാരമായി മാംസം കഴിച്ചു നോമ്പു നോക്കിയെക്കാം എന്നു കരുതേണ്ടതില്ല.
അങ്ങനെയെങ്കിൽ മറ്റൊന്നും വേണ്ടന്നാണൊ?
അല്ല. കൂടുതലായി എന്തു ത്യാഗവും ആകാം കഴിവുപോലെ. പക്ഷെ അവ ഒരിക്കലും തിരുസഭ നിർദ്ദേശിക്കുന്നതിനു പകരമായിട്ടാവരുത്‌ എന്നു മാത്രം. അവയോടൊപ്പം ആകട്ടെ മറ്റുള്ള വ്യക്തിപരമായ ത്യാഗങ്ങൾ!!
എല്ലാവർക്കും നല്ല നോമ്പുകാലം: തിരുസഭയുടെ നോമ്പുകാലം!