1. "ഈ തവണ നീ നോമ്പെടുക്കുന്നുണ്ടോ?!!"
പലരും ചോദിക്കുന്നതു കേട്ടിട്ടില്ലേ.
നോമ്പിനേക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളിലൊന്ന്.
നോമ്പെടുക്കുന്നതു ഞനോ നീയൊ അല്ല, തിരുസഭയാണ്. തിരുസഭ ഒരു ശരീരമാണെന്നൊർക്കണം. പ്രായശ്ചിത്തം ചെയ്യുന്നതും വിശുദ്ധീകരിക്കപ്പെടുന്നതും ആ ശരീരമാണ്. നീ നോമ്പെടുക്കുന്നില്ലെങ്കിൽ ആ ശരീരത്തിന്റെ ഭാഗമല്ല എന്നർത്ഥം!
'എന്റെ ത്യഗവും ഞാൻ സമ്പാദിക്കുന്ന പുണ്യവും' എന്നതു സഭാത്മക വിശ്വാസമല്ല.
തിരുസഭയിൽ വിശുദ്ധിയുടെ സമ്പത്തിന്റെ വലിയ നിക്ഷേപമുണ്ട്. പ. മറിയത്തിന്റെയും എല്ലാ രക്തസാക്ഷികളുടെ യും സകല വിശുദ്ധരുടെയും ത്യാഗത്തിന്റെ ശേഖരമാണത്. നമ്മുടെ നോമ്പും പ്രയശ്ചിത്തവും ആ വലിയ നിധിയിൽ ചേർത്തു വയ്ക്കുന്നു എന്നു മാത്രം. പക്ഷെ തിരികെ നാമെല്ലാവരും ആ വലിയ പ്രസാദവര സമ്പത്തിന്റെ വലിയ പ്രതിഭലം സ്വീകരിക്കുന്നു. ഈ വലിയ രക്ഷാകര സമ്പത്താണു നാം നമ്മുടെ ചെറിയ ഈ നോമ്പിലൂടെ സമ്പാദിക്കുന്നത് എന്നൊർക്കണം.
ഞാൻ നോമ്പെടുക്കതിരിക്കുമ്പൊഴും ആ ശരീരത്തിന്റെ ഭാഗമാകയാൽ അനേകരുടെ ത്യാഗതിന്റെ ഫലം ഞാനും സ്വീകരിക്കുന്നുണ്ടെന്നു ലജ്ജയൊടെ ഓർക്കെണമേ.
ഇനിയൊരിക്കലും "നീ നോമ്പെടുക്കുന്നുണ്ടൊ എന്നു ചോദിക്കതിരിക്കട്ടെ", അതൊരു പേഴ്സണൽ കര്യം എന്ന അർത്ഥത്തിൽ!
2. "ഓ.. എന്റെ നോമ്പൊക്കെ ഇടയ്ക്കുവച്ചു മുറിഞ്ഞു പോയിന്നേ!"
പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അറിയാതെയോ മറ്റൊ ഒരിക്കൽ നോമ്പു ലംഘിച്ചു പോയി എന്നതു നോമ്പു അവസാനിപ്പിക്കാനുള്ള ലൈസൻസല്ല! നോമ്പു അങ്ങനെ നഷ്ടപ്പെട്ടു പോകുന്ന ഒരു സാധനവുമല്ല. വന്നുപോയ തെറ്റു തിരുത്തി വീണ്ടും മുൻപോട്ടു പോവുകയാണു വേണ്ടതു
3. "നോമ്പെടുക്കുമ്പോൾ എനിക്കു ഏറ്റവും ഇഷ്ടമുള്ളവയാണു ഞാൻ ഉപേക്ഷിക്കേണ്ടതു"
ഇതു പൂർണമായും ശരിയല്ല!
നേരത്തെ പറഞ്ഞതു പോലെ നോമ്പിനു സഭാത്മക മാനമാണുള്ളത്. സഭ നിഷ്കർഷിക്കുന്ന വിധത്തിലും രീതിയിലുമാണു നാമും നോമ്പിൽ പങ്കു ചേരേണ്ടത്. കാരണം നോമ്പെടുക്കുന്ന ക്രിസ്തു ശരീരത്തിലെ അംഗങ്ങളാണു നാം.
ഉദാഹരണത്തിനു: സ്ഥിരം വെജിറ്റേറിയനായ ഒരാൾ ഒരു പരിഹാരമായി മാംസം കഴിച്ചു നോമ്പു നോക്കിയെക്കാം എന്നു കരുതേണ്ടതില്ല.
അങ്ങനെയെങ്കിൽ മറ്റൊന്നും വേണ്ടന്നാണൊ?
അല്ല. കൂടുതലായി എന്തു ത്യാഗവും ആകാം കഴിവുപോലെ. പക്ഷെ അവ ഒരിക്കലും തിരുസഭ നിർദ്ദേശിക്കുന്നതിനു പകരമായിട്ടാവരുത് എന്നു മാത്രം. അവയോടൊപ്പം ആകട്ടെ മറ്റുള്ള വ്യക്തിപരമായ ത്യാഗങ്ങൾ!!
എല്ലാവർക്കും നല്ല നോമ്പുകാലം: തിരുസഭയുടെ നോമ്പുകാലം!

No comments:
Post a Comment